Saturday, July 21, 2012

അറിയാതെ സംഭവിയ്ക്കുന്ന ആത്മഹത്യകള്‍!!








ആഗ്രഹങ്ങള്‍ വിതുമ്പലോടെ വീട്ടിലേയ്ക്കോടി..

അന്തിമിനുക്കമവസാനിക്കുന്ന ആശാവഴികളിലേയ്ക്കുനോക്കി

അവര്‍ മൗനരാഗമുതിര്‍ത്തു...

ആര്‍ത്തനാദങ്ങളുണരുന്ന അകത്തളങ്ങളിലേയ്ക്കു നോക്കി

അവര്‍ നെടുവീര്‍പ്പടക്കി..

അടര്‍ന്നുവീഴുന്ന അവസാനപ്രകാശകണികയ്ക്കുമപ്പുറം,

അവര്‍ നിര്‍വികാരതയുടെ കറുത്തമേലങ്കിയെടുത്തണിഞ്ഞു!!

അന്യമാകുന്ന മിന്നാമിനുങ്ങിന്റെ അവസാന നുറുങ്ങുവെട്ടത്തിനുമൊടുവില്‍...

അപ്രകാശിതമായ ആശയക്കൂമ്പാരങ്ങളുമായി അവര്‍ ആത്മാഹൂതി ചെയ്തു!!





16 comments:

  1. ആശയങ്ങളുടെ മരണവും ഒരു മരണം തന്നെയല്ലെ?...
    നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കില്ലല്ലൊ..

    എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുണ്യറമദാന്‍ ആശംസകള്‍!!

    ReplyDelete
  2. നന്ദി സുഹൃത്തേ..
    കൊച്ചു വരികളിലൂടെ ഉന്നയിച്ച ആശയം കേമം തന്നെ...ആശംസകൾ...!

    ReplyDelete
  3. അറിയാതെ സംഭവിച്ചു പോകുന്നു.

    ReplyDelete
  4. ആശയങ്ങൾക്കും ആഗ്രഹങ്ങൾക്കും ജീവനുണ്ട്‌, ജനിമൃതികളുമുണ്ട്‌

    ReplyDelete
  5. ചിന്തിക്കാന്‍ നേരമില്ലാതെ ദൃശ്യമാധ്യമങ്ങള്‍ക്കു മുന്നിലിരിക്കുന്നവരുടെ എണ്ണം കൂടുന്ന ഇക്കാലത്ത് ആശയങ്ങളുടെ ആത്മാഹുതി സ്വാഭാവികമാണ്...

    ReplyDelete
  6. ചെറിയ വരികളിലൂടെ അവതരിപ്പിച്ച ആശയം ഗംഭീരമായിരിക്കുന്നു ജോയ്‌!

    ആശംസകള്‍

    ReplyDelete
  7. വര്‍ഷിണി*വിനോദിനി..

    സന്ദര്‍ശനത്തിനും, വിലയേറിയ അഭിപ്രായത്തിനും നന്ദി.
    ഇനിയും വരിക.

    ReplyDelete
  8. പട്ടേപ്പാടം റാംജി..

    സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും നന്ദി..വീണ്ടും 'ജാലക കാഴ്ച്ചകളിലേയ്ക്ക്‌` വരിക.

    ReplyDelete
  9. പി.വിജയകുമാര്‍..
    ആദ്യസന്ദര്‍ശനത്തിനും, വിലയേറിയ അഭിപ്രായത്തിനും നന്ദി.
    ഇനിയും വരിക.

    ReplyDelete
  10. benji nellikala...
    സമൂഹ്യനന്മയെകുറിച്ച്‌ അത്മാര്‍ത്ഥമായി ചിന്തിയ്ക്കാന്‍പോലും മിനക്കെടാത്ത ഒരു സമൂഹമാണ്‌ ചുറ്റും....

    സന്ദര്‍ശനത്തിനും..അഭിപ്രായത്തിനും നന്ദി..
    വീണ്ടും വരിക.

    ReplyDelete
  11. Mubi...

    സന്ദര്‍ശനത്തിനും.അഭിപ്രായത്തിനും നന്ദി.
    ഇനിയും വരിക..അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക..

    ReplyDelete
  12. Mubi...

    സന്ദര്‍ശനത്തിനും.അഭിപ്രായത്തിനും നന്ദി.
    ഇനിയും വരിക..അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക..

    ReplyDelete
  13. പേര് തന്നെ പ്രത്യേക ആകര്‍ഷണം ഉള്ളതാണ് കേട്ടൊ.. ഒപ്പം വരികളും...

    ReplyDelete
  14. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
  15. ഒതുക്കമുള്ള എഴുത്ത് ഇഷ്ടമായി......

    ReplyDelete
  16. എഴുത്തൊന്നും ഇല്ലേ മാഷേ

    ReplyDelete