Thursday, September 8, 2011

ഓര്‍മ്മയിലെ ഓണം....

   












മുക്കുറ്റി പൂക്കുന്ന മൂവാണ്ടന്‍ ചോടും..

മൂളിപ്പറക്കുന്ന പൂവണ്ടിന്‍ ചേലും...

പൂവിളിയായി..പൂക്കളമായി..

പൂമരക്കൊമ്പത്തൊരൂഞ്ഞാലായി!!


Monday, April 18, 2011

സത്യം എന്താകുന്നു?..



"സത്യം എന്താകുന്നു?..."

അധികാരഗര്‍വ്വുപിടിച്ച പീലാത്തോസ്‌

യുഗപുരുഷനായ യേശുവിനോട്‌ ചോദിച്ചു!!!

അറിവിന്റെ നിറവില്‍ മൗനമെടുത്തണിഞ്ഞ യേശുവിനുമുന്നില്‍

വിജയകിരീടമാഗ്രഹിച്ച പീലാത്തോസിനൊപ്പം..

നൂറുനൂറു അഭിനവപീലാത്തോസുമാര്‍

നിങ്ങളോടും ചോദിയ്ക്കും..

"ഈ സത്യം എന്താകുന്നു?!!!"

അവര്‍ക്കുമുന്നില്‍ നിങ്ങള്‍ക്കും വാക്കുകള്‍ നഷ്ടപ്പെടും!!

ശിക്ഷയുടെ കുരിശുകള്‍ നിങ്ങള്‍ക്കായും പണിയപ്പെടും

അപ്പോഴും ഓര്‍ക്കുക..

സത്യം സത്യമാകുന്നു!!

സത്യം സത്യംമാത്രമാകുന്നു!!






Thursday, February 3, 2011

അത്‌ ഒരു കവിതയായിരുന്നു!!!










മഴ പെയ്യുന്നു...

പൂമരങ്ങളില്‍..

പുല്‍ത്തലപ്പുകളില്‍..

സ്ഫടികമണികള്‍
ഊഞ്ഞാലാടുന്നു..

കാറ്റിന്റെ കൊമ്പത്ത്‌..

എകനായ ഒരു കിളി പാടുന്നു....
അത്‌ ഒരു കവിതയായിരുന്നു!!!