Monday, April 18, 2011

സത്യം എന്താകുന്നു?..



"സത്യം എന്താകുന്നു?..."

അധികാരഗര്‍വ്വുപിടിച്ച പീലാത്തോസ്‌

യുഗപുരുഷനായ യേശുവിനോട്‌ ചോദിച്ചു!!!

അറിവിന്റെ നിറവില്‍ മൗനമെടുത്തണിഞ്ഞ യേശുവിനുമുന്നില്‍

വിജയകിരീടമാഗ്രഹിച്ച പീലാത്തോസിനൊപ്പം..

നൂറുനൂറു അഭിനവപീലാത്തോസുമാര്‍

നിങ്ങളോടും ചോദിയ്ക്കും..

"ഈ സത്യം എന്താകുന്നു?!!!"

അവര്‍ക്കുമുന്നില്‍ നിങ്ങള്‍ക്കും വാക്കുകള്‍ നഷ്ടപ്പെടും!!

ശിക്ഷയുടെ കുരിശുകള്‍ നിങ്ങള്‍ക്കായും പണിയപ്പെടും

അപ്പോഴും ഓര്‍ക്കുക..

സത്യം സത്യമാകുന്നു!!

സത്യം സത്യംമാത്രമാകുന്നു!!






16 comments:

  1. സത്യം എപ്പോഴും വിജയിക്കട്ടെ!!
    നിങ്ങളുടെ അഭിപ്രായങ്ങള്‍....

    ReplyDelete
  2. അതെ സത്യം സത്യംമാത്രമാകുന്നു!!
    പക്ഷെ അതിനിന്ന് എന്ത് വിലയാണ് ഉള്ളത് ?
    കവിത അസ്സലായിട്ടോ

    ReplyDelete
  3. വളരെ കുറച്ചു സത്യങ്ങളെ ഇപ്പോള്‍ സത്യങ്ങള്‍ ആകുന്നുള്ളൂ...

    നന്നായിട്ടുണ്ട് ജോയ്‌.

    ReplyDelete
  4. സത്യം സത്യംമാത്രമാകുന്നു!!, സത്യം! നന്നായി

    ReplyDelete
  5. Lipi Ranju..


    സത്യത്തിന്റെ വിലയിടിയ്ക്കാന്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു!!
    എന്നാലും സത്യം സത്യമല്ലാതാവുന്നില്ലല്ലോ..

    സത്യം അനശ്വരമായിതന്നെ തുടരട്ടെ!!

    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി..
    വീണ്ടും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

    ReplyDelete
  6. Mubi..

    സന്ദര്‍ശനത്തിനും ,അഭിപ്രായത്തിനും നന്ദി..
    ഇനിയും വരിക അഭിപ്രായങ്ങള്‍ എഴുതുക.

    ReplyDelete
  7. ശ്രീനാഥന്‍...

    സത്യം അനശ്വരമായിതന്നെ തുടരട്ടെ!!
    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി ഹൃദയപൂര്‍വ്വം. വീണ്ടും ജാലകച്ചിത്രങ്ങളിലേയ്ക്ക്‌ സ്വാഗതം.

    ReplyDelete
  8. jayarajmurukkumpuzha..

    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി..
    വീണ്ടും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

    ReplyDelete
  9. സത്യം സത്യംമാത്രമാകുന്നു!!
    ലോകത്ത് നഷ്ടമായികൊണ്ടിരിക്കുന്നതും സത്യം മാത്രമാണ്.

    ReplyDelete
  10. അതെ സത്യം സത്യംമാത്രമാകുന്നു.

    ReplyDelete
  11. നമ്മളും യേശുവിനെപ്പോലെ മൗനം അവലംബിയ്ക്കണമോ അതോ സത്യത്തിനുവേണ്ടി ശബ്ദമുയർത്തണോ, ജോയ്‌?

    ReplyDelete
  12. ബെഞ്ചാലി..

    അതെ..അസത്യം വിജയിയ്ക്കുന്ന ലോകം വികൃതവും.ഭയാനകവുമായിരിക്കും..
    സത്യം അനശ്വരമായിതന്നെ തുടരട്ടെ!!

    ആദ്യസന്ദര്‍ശനത്തിനും, വിലയേറിയ അഭിപ്രായത്തിനും നന്ദി.
    ഇനിയും വരിക.

    ReplyDelete
  13. lekshmi.lachu..

    അതെ..സത്യം സത്യംമാത്രമാകുന്നു!!

    സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി..
    വീണ്ടും വരിക..

    ReplyDelete
  14. Biju Davis...

    വിജയകിരീടമാഗ്രഹിച്ച പീലാത്തോസിന്റെ ഉത്തരമര്‍ഹിക്കാത്ത ചോദ്യമായിരുന്നു അത്‌!!
    അറിവിന്റെ നിറവില്‍ മൗനം ഉത്തരമാക്കിയ യേശുവിന്റെ ജീവിതം തന്നെയാണ്‌ അതിനുള്ള പൂര്‍ണ്ണമായ ഉത്തരം!!

    സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി..
    വീണ്ടും വരിക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

    ReplyDelete
  15. ആ സത്യം മനോഹരമായി
    പറഞ്ഞു
    സത്യം എന്നും സത്യം തന്നെ
    യേശുക്രിസ്തു സകലതും
    മൌനമായി നിന്ന് സഹിച്ചു
    ആ വലിയ സത്യം അങ്ങനെ വാചാലമായി
    എഴുതുക അറിയിക്കുക
    വീണ്ടും വരാം
    ബ്ലോഗില്‍ ചേരുന്നു
    പുതിയവ ?

    ഫിലിപ്പ് ഏരിയല്‍
    ps. pl. take out this word verification, it really irritates
    phil

    ReplyDelete