Saturday, July 21, 2012

അറിയാതെ സംഭവിയ്ക്കുന്ന ആത്മഹത്യകള്‍!!








ആഗ്രഹങ്ങള്‍ വിതുമ്പലോടെ വീട്ടിലേയ്ക്കോടി..

അന്തിമിനുക്കമവസാനിക്കുന്ന ആശാവഴികളിലേയ്ക്കുനോക്കി

അവര്‍ മൗനരാഗമുതിര്‍ത്തു...

ആര്‍ത്തനാദങ്ങളുണരുന്ന അകത്തളങ്ങളിലേയ്ക്കു നോക്കി

അവര്‍ നെടുവീര്‍പ്പടക്കി..

അടര്‍ന്നുവീഴുന്ന അവസാനപ്രകാശകണികയ്ക്കുമപ്പുറം,

അവര്‍ നിര്‍വികാരതയുടെ കറുത്തമേലങ്കിയെടുത്തണിഞ്ഞു!!

അന്യമാകുന്ന മിന്നാമിനുങ്ങിന്റെ അവസാന നുറുങ്ങുവെട്ടത്തിനുമൊടുവില്‍...

അപ്രകാശിതമായ ആശയക്കൂമ്പാരങ്ങളുമായി അവര്‍ ആത്മാഹൂതി ചെയ്തു!!